Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

സ്നേഹം… അത് പ്രകടിപ്പിക്കാൻ ഉള്ളതാണ്

നിങ്ങളും എന്നെപ്പോലെ ഈ മെസ്സേജ് നേരത്തേ വായിച്ചിട്ടുണ്ടാകാം. പക്ഷേ വീണ്ടും വായിക്കുമ്പോഴും എന്തൊക്കെയോ കൂടുതൽ ഓർമ്മപ്പെടുത്തുന്ന പോലെ തോന്നുന്നത് കൊണ്ട് ഇവിടെ ഇടുന്നു.

ഈ അടുത്ത കാലത്ത് അമേരിക്കയിൽ രസകരമായ ഒരു പഠനം നടന്നു . മരണത്തെ മുഖാമുഖം കണ്ടു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു നടന്ന കയറിയ പത്ത് നൂറു പേരുടെ അനുഭവങ്ങളെ കുറിച്ചുള്ള പഠനം .

അവരുടെ അനുഭവങ്ങൾ ഒന്നൊന്നായി ചോദിച്ചറിയാൻ ഗവേഷകർ പല ചോദ്യങ്ങളും തെയ്യാറാക്കി ചോദിച്ചിരുന്നു .

അതിൽ ഒരു ചോദ്യത്തിനുള്ള ഉത്തരം 99 % പേരും നൽകിയത് ഒന്നായിരുന്നു . ആ ഉത്തരം ആവട്ടെ ജീവിച്ചിരിക്കുന്ന നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്

” മരണം കുരുക്കിട്ട് മുന്നിൽ നടക്കവേ എന്തായിരുന്നു നിങ്ങളുടെ അവസാനത്തെ ആഗ്രഹം..? “

ജീവിതത്തിന്റെ പ്രകാശമുള്ള ഇടനാഴി കടന്നു മരണംത്തിന്റെ ഇരുണ്ട താഴ്വരയിലേക്ക് താഴ്ന്നു ഇറങ്ങുമ്പോൾ അവരുടെ മനസ് എന്തിനായിരുന്നു കഠിനമായി ആശിച്ചത് എന്ന ചോദ്യത്തിന് അവർ പറഞ്ഞത് .

” ഞങ്ങളെ സ്നേഹിച്ചവർക്കായി സമയം കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നാണ്” .

ഒരായുസ്സ് മുഴുവൻ നൽകി തങ്ങളെ ചേർത്ത് നിർത്തി വളർത്തിയ അച്ഛനും അമ്മയ്ക്കും അരുകിൽ ഒന്നിരിയ്ക്കാൻ . അവരുടെ വിറയ്ക്കുന്ന കൈകൾ ചേർത്ത് പിടിച്ചു. വാർധക്യത്തിന്റെ ഒറ്റപ്പെടൽ ഭയപ്പെടുത്തി കളഞ്ഞ കണ്ണുകളിലേക്ക് നോക്കി സ്നേഹത്തോടെ ” ഞാനില്ലേ നിങ്ങൾക്ക് എന്ന് പറയാൻ ” സമയം മാറ്റി വെക്കാതെ പോയിതിനെ കുറിച്ച് .

ശരീരവും മനസും തന്റെ കാൽച്ചുവട്ടിൽ വെച്ച ഭാര്യയെ അവളുടെ കണ്ണുകലങ്ങിയ നിമിഷങ്ങളിൽ നെഞ്ചോട് ചേർത്ത് നിർത്തി ” കൈവിടില്ല കണ്ണടയുവോളം നിന്നെ . ” എന്ന് നെറുകയിൽ ചുംബിച്ചു പറയാൻ പറയാൻ കഴിയാതെ പോയതിനെ ഓർത്ത്

ജീവിത പോരാട്ടത്തിൽ തോറ്റു തളർന്നു വീണ ജീവിത പങ്കാളിയെ തലയിൽ തലോടി ” എന്ത് പ്രതിസന്ധിയിലും ഞാൻ ഇല്ലേ നിങ്ങൾക്കൊപ്പം ” എന്ന് പറയാൻ മനസും സമയവും ഇല്ലാതെ പോയതോർത്ത് നെഞ്ചു പൊള്ളിയവർ .

ഏട്ടനെ തിരിച്ചറിയാനും സ്നേഹിക്കാനും കഴിയാതെ പോയ അനുജത്തിമാർ , കൂടെപ്പിറന്നിട്ടും ഒരു കീറ തുണിപോലും വാങ്ങി നൽകാൻ മനസും സമയവും ഇല്ലാതെ പോയ ജ്യേഷ്ഠൻമാർ , അങ്ങിനെ അങ്ങിനെ എല്ലാ ഭാഗങ്ങളും ജീവിതത്തിൽ അഭിനയിച്ചവർ ഉണ്ടായിരുന്നു അതിൽ .

ജീവിതം ഒരു പരക്കം പാച്ചിലാക്കിയപ്പോൾ സ്നേഹിക്കാൻ മറന്നു പോയതിനെ കുറിച്ച് , സ്നേഹിക്കുന്നവർക്കായി സമയം നീക്കി വെക്കാൻ തുനിയാഞ്ഞ മണ്ടത്തരത്തെ കുറിച്ച് കണ്ണീരോടെ പശ്ചാത്തപിച്ചവർ ആയിരുന്നു അവർ ഏറെയും .

അതിൽ കൊട്ടാരം കെട്ടിയവനും കുടിൽ കെട്ടിയവനും ഉണ്ടായിരുന്നു . ഷോപ്പിങ് കൊംബ്ലെക്സ് പണിതവനും ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തവനും ഉണ്ടായിരുന്നു . ആരും പറഞ്ഞില്ല എന്റെ സാമ്രാജ്യം എനിക്കു പൂർത്തിയാക്കാൻ കഴിയാഞ്ഞതിൽ ദുഖമുണ്ടെന്നു .

ആരും പറഞ്ഞില്ല എന്റെ മണിമാളിക പണിതീർക്കാൻ കഴിയാഞ്ഞതാണ് എന്റെ വിഷമം എന്ന് ? മരണം മുന്നിൽ കണ്ടപ്പോൾ എല്ലാവരും സ്നേഹത്തെ കുറിച്ച് ഓർത്തു . സ്നേഹം പങ്കു വെക്കാൻ കഴിയാതെ പോയതിനെ കുറിച്ച് കണ്ണീരോടെ പശ്ചാത്തപിച്ചു .

പ്രിയമുള്ളവരേ നമ്മുക്ക് അവരെപ്പോലെ പശ്ചാത്തിപ്പിക്കേണ്ട ആവശ്യം ഈ നിമിഷം ഇല്ല .കാരണം നാം ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് .

അത് കൊണ്ട് തന്നെ നമ്മുക്ക് ചുറ്റുമുള്ളവർക്കായി സമയം നീക്കി വെക്കാൻ കഴിഞ്ഞാൽ മരണം കറുത്ത തുണി കൊണ്ട് മൂടുമ്പോൾ പശ്ചാത്തപിക്കേണ്ടി വരില്ല … കരയേണ്ടി വരില്ല .

അടുത്തിരിക്കുന്ന കുഞ്ഞിന് അല്ലെങ്കിൽ ഭർത്താവിന് , പ്രിയതമയ്ക്ക് , അമ്മയ്ക്ക് , അച്ഛന് ഒരൽപ്പസമയം മാറ്റി വയ്ക്കുക കാരണം അവർ നിങ്ങളെ സാമീപ്യം ആഗ്രഹിക്കുന്നു .. നിങ്ങളെ അതിരറ്റു സ്നേഹിക്കുന്നു .

പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ നാണയപാത്രത്തിലെ ക്ലാവ് പിടിച്ച നാണയം പോലെ ഉപയോഗ ശൂന്യമാണ് .

നിങ്ങൾ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ സ്നേഹിക്കാനും കടമപ്പെട്ടവനാണ്…

മറക്കരുത്…👍

Abu Abdullah • July 23, 2019


Previous Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.