Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

വിവാഹവും മരണവും!

🚷മരണവും ✅വിവാഹവും തികച്ചും വ്യത്യസ്തമാണ്.
എന്നാലും ചില കാര്യങ്ങളില്‍ സാമ്യം ഉണ്ട് താനും.

🌱രണ്ടു ഘട്ടത്തിലും ഒരേ ഒരു വ്യക്തി ആണ് അന്നത്തെ ‘താരം’.
ആള് കൂടുന്നു . മറ്റുള്ളവരുടെ സഹായത്തോടെ വസ്ത്രം അണിയുന്നു. പുറപ്പെടുന്നു . കൂടെ ആള് പോകുന്നു.
ഇറങ്ങും നേരം ഏറ്റവും ബന്ധപ്പെട്ടവരുടെ കണ്ണില് നിന്ന് കണ്ണീരു വരുന്നു.

💐ഒരിടത്ത് സന്തോഷം കൊണ്ട്,
🍃മറ്റൊരിടത്ത് ദുഃഖം കൊണ്ട്.

🐾രണ്ടും പുതിയ ഒരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌..!

⏳വിവാഹം കഴിഞ്ഞു പെണ്ണിനോട് ചേര്‍ന്നാണ് കിടത്തം.
മരണം കഴിഞ്ഞാലോ മണ്ണിനോട് ചേര്‍ന്നാണ്.

🚪ഒരു പോക്ക് മണ്ണറയിലേക്ക്.
🚪മറ്റൊരു പോക്ക് മണിയറയിലേക്ക്.

🌼ഒന്ന് ജീവിതം ആസ്വദിക്കാന്‍.
⏰മറ്റേതു ജീവിതത്തില്‍ ചെയ്ത കര്‍മ്മ ഫലം ആസ്വദിക്കാന്‍.

കാര്യമായ വ്യത്യാസം ഇവിടെയാണ്‌ .

🕔വിവാഹത്തിനു നിശ്ചയമുണ്ട് , ഒരുങ്ങാന്‍ സമയമുണ്ട്.
മരണത്തിനു ഇത് രണ്ടുമില്ല , എന്നും ഒരുങ്ങി നിന്നോളണം.
വിളി വന്നാല്‍ പിന്നെ ഒരു സെക്കന്റ് പോലും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു നീക്കുപോക്കും ഇല്ല.

📌മണിയറ എല്ലാവര്‍ക്കും വിധിച്ചതല്ല,
📌പക്ഷെ മണ്ണറ എല്ലാവര്‍ ക്കും വിധിച്ചതാണ്.

Abu Abdullah • August 12, 2015


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.