Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

Quote 10

നമ്മുടെയൊക്കെ ജീവിതത്തിൽ ആരെങ്കിലുമൊക്കെയായി സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലായത്, ആ വക പിണക്കങ്ങൾ നമ്മൾ മനസ്സിലിട്ടു കൂട്ടിയും കിഴിച്ചും നടക്കുമ്പോ ശെരിക്കും നമ്മൾക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ആത്മീയ തേജസ്സാണ്. ചെകുത്താൻ നമ്മുടെ ശത്രുവാണ് എന്ന് റസൂലുല്ലാഹ്(സ്വ) പറഞ്ഞത് എത്രയോ ശെരിയാണ്. ശെരി നമ്മുടെ ഭാഗത്താകാം, പക്ഷെ ആ ദേഷ്യം മനസ്സിൽ കിടക്കുന്നിടത്തോളം കാലം, അത് നമ്മുടെ നന്മയെ കുറച്ചു കൊണ്ടേയിരിക്കും.

എന്നാൽ അത് മറക്കാൻ നമുക്കായാൽ, അവിടെ നമ്മൾ ചെകുത്താന് മുകളിൽ വിജയം വരിച്ചവരാകും. അതിലൂടെ പടച്ചവന്റെ മുന്നിലെ നമ്മുടെ സ്ഥാനം കൂടുതൽ ഉയരുക തന്നെ ചെയ്യും, നമ്മുടെ ഉദ്ദേശം മറ്റുള്ളവരെ കാണിക്കൽ അല്ലെങ്കിൽ. പക്ഷെ ആ അവസ്ഥയിൽ എത്തുക എന്നത് അത്ര എളുപ്പമായ കാര്യമല്ല എന്നതാണ് അതിലെ വെല്ലുവിളി. നമുക്ക് വിജയിക്കാൻ പടച്ചവൻ തുണയേകട്ടെ – ആമീൻ.

Abu Abdullah • November 4, 2014


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.