Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!
മക്കൾക്ക് ഏറ്റവും മികച്ചതു കൊടുക്കാൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ അവർക്ക് വേണ്ട നല്ല മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിക്കാൻ മറക്കുകയാണ്. ജീവിതത്തിൽ ഏറ്റവും വില പിടിച്ചത് പൈസ കൊടുത്തു വാങ്ങാൻ കഴിയാത്ത ചിലതാണെന്ന തിരിച്ചറിവിൽ എത്തുമ്പോഴേക്കും സമയം അവരെ വിട്ടു എത്രയോ ദൂരെ പോയിട്ടുണ്ടാകും, ഇനി ഒരു തിരിച്ചു പോക്കില്ലാത്ത വിധം ദൂരെ. അത് മുന്നിൽ കണ്ട് പ്രവർത്തിക്കുന്നവർ ബുദ്ധിമാന്മാർ.
ഇന്നലെ വരെ എങ്ങനെ ആയിരുന്നു എന്നതിനേക്കാൾ ഇന്ന് എങ്ങനെ ആണ് എന്നതിലാണ് കാര്യം. നൂറു കണക്കിന് വർഷങ്ങൾ പടച്ചവനെ ആരാധിച്ച ഇബലീസ്, പടച്ചവനെ ധിക്കരിച്ച ദിവസം തൊട്ട് അവൻ വഴി പിഴച്ചവനായി, ശപിക്കപ്പെട്ടവനായി. ഈ പാഠം, ഇന്നലെ വരെ നമ്മുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകൾ മറന്ന്, അതിനായി പ്രായശ്ചിത്തം ചെയ്തു, നല്ല ഒരു ജീവിതം തുടങ്ങാൻ നമുക്ക് പ്രേരണയാകട്ടെ. പടച്ചവൻ നമ്മളെ കാക്കുമാറാകട്ടെ – ആമീൻ
കുടുംബത്തോട് പ്രതിബദ്ധത കാണിക്കുന്ന ഭർത്താവിനെ മനസിലാക്കാത്ത ഭാര്യമാർ നാളെ പരാജിതരാകും എന്ന് മുന്നറിയിപ്പ് തന്ന പ്രവാചകൻ (സ) എത്രയോ മഹാൻ. പടച്ചവന് മുന്നിൽ വിവാഹിതയായ സ്ത്രീയുടെ സ്ഥാനം എന്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് ഇത് നിശ്ചയമായും വ്യക്തമാക്കുന്നുണ്ട്. ഭാര്യയോടും കുടുംബത്തോടുമുള്ള കടമകൾ നിർവഹിക്കുന്ന ഭർത്താവിനെ കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് പ്രത്യേകം ഉണർത്തേണ്ട ആവശ്യമില്ലല്ലോ.പടച്ചവന്റെയും പ്രവാചകന്റെയും (സ) പൊരുത്തത്തിനായി ജീവിക്കാൻ ഈ വിശ്വാസ സമൂഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
സ്നേഹിക്കുന്നയാളുടെ സ്നേഹം തിരിച്ചറിയേണ്ടത് സ്നേഹിക്കപ്പെടുന്നയാളുടെ വാക്കുകളിലൂടെയാണ്. സ്നേഹിക്കപ്പെടുന്നയാൾക്ക് അനുഭവ വേദ്യമാകാത്തിടത്തോളം ഉണ്ടെന്നു പറയപ്പെടുന്ന ആ സ്നേഹത്തിനുള്ള വില വട്ടപ്പൂജ്യമാണ്.
സാധാരണയായി സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കൽ പുരുഷന്മാരുടെ കുത്തകയാണ്. കുടുംബത്തോടൊപ്പം അല്ലെങ്കിൽ മക്കൾക്കൊപ്പം സമയം ചിലവിടാൻ പറ്റാതെ വരുമ്പോഴും, അവർക്ക് വേണ്ടിയാണ് ഓടിപ്പായുന്നത് എന്ന ന്യായമാണ് പറഞ്ഞു കേൾക്കാറ്. പലപ്പോഴും ഇത് ഭാര്യമാരുടെ പരാതിയാണെങ്കിലും ചിലപ്പോഴെങ്കിലും ഇതേ പരാതി ഭാര്യമാരെ കുറിച്ചും പറയപ്പെടാറുണ്ട്. എന്ത് തന്നെ ആയാലും, ഇന്ന് പ്രടിപ്പിക്കാൻ കഴിയാത്ത സ്നേഹം നാളത്തേക്ക് വെച്ചാൽ നാളെ ഓർത്ത് ദുഖിക്കാൻ അത് മറ്റൊരു കാരണം കൂടി മാത്രം ആകും എന്ന തിരിച്ചറിവ് വേണ്ടതാണ്. അതും ഇന്നത്തെ സമൂഹത്തിനു കൈമോശം…
വെയിൽ കിട്ടാതെ വളരുന്ന മരം വെയിൽ കാണുമ്പോ അങ്ങോട്ട് ചായുന്ന പോലെ, സ്നേഹം കിട്ടാത്ത മനസ്സ് സ്നേഹം കിട്ടുന്നിടത്തെക്ക് ചായും. പ്രവാചകൻ (സ) കാണിച്ചു തന്ന പോലെ, സ്നേഹ നിർഭരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ വരുന്നിടത്ത് കുടുംബ കലഹങ്ങളും പടച്ചവൻ വെറുക്കുന്ന വേർപിരിയലുകളും പ്രതീക്ഷിക്കാം.
സ്നേഹം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അത് കിട്ടാതെ വളരുന്ന മക്കൾ സമൂഹത്തിനോട് പ്രതിബദ്ധത ഇല്ലാതെ വളരാൻ സാധ്യത ഉള്ളത് പോലെ, പരസ്പരം സ്നേഹിക്കാത്ത അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാത്ത ഭാര്യാ ഭർത്താക്കന്മാർ അവരുടെ ജീവിതം കളഞ്ഞു കുളിക്കുന്നത് പോലെയാണ്. കൈ വിട്ടു പോയ സമയവും വാ വിട്ടു പോയ വാക്കും ഒരുപോലെയാണ്, രണ്ടും തിരിച്ചെടുക്കാൻ ആകില്ല.അത് കൊണ്ട്, ഉള്ള ജീവിതത്തിൽ ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും മനസിലുള്ള സ്നേഹം പ്രടിപ്പിക്കട്ടെ. അത് കണ്ട് അടുത്ത തലമുറ വളരട്ടെ….
നാളെയെക്കുറിച്ചുള്ള നമ്മുടെ മോഹങ്ങൾ വെറും പ്രതീക്ഷകൾ മത്രമാണെന്ന് പലപ്പോഴും നമ്മൾ മനസ്സിലാക്കാറില്ല. ഇന്ന് ചെയ്യാൻ തയ്യാറാകാത്ത കാര്യം നാളത്തേക്ക് വേണ്ടി പ്ലാൻ ചെയ്യുന്നത് ഇല്ലാത്ത ഭിത്തിയിൽ വരക്കുന്നത് പോലെയാണ്.
പ്രകടിപ്പിക്കാത്ത സ്നേഹവും ഉപയോഗിക്കാത്ത പേനയും ഏകദേശം ഒരുപോലെയാണ്. രണ്ടും കുറച്ചു നാല് കഴിയുമ്പോ ഉപയോഗ ശൂന്യമാകും. പിന്നെ, അത് ഉണ്ടായിരുന്നു എന്ന് പറയുന്നത് “എന്റെ ഉപ്പൂപ്പാക്ക് ഒരാന ഉണ്ടായിരുന്നു എന്ന് പറയുന്ന പോലെയാണ്”. വെറുതെ പറയാം എന്ന് മാത്രം.
Source: An email forward One young academically excellent person went to apply for a managerial position in a big company. He passed the first interview, the director did the last interview, made the last decision. The director discovered from the CV that the youth’s academic achievements were excellent all the way, from the secondary school…